കൊല്ലം കലക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. പ്രതികള്‍ അക്രമാസക്തരായി. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍.
ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണ് ഇന്ന് പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചത്. അതിനിടെയാണ് പ്രതികള്‍ അക്രമാസക്തരായത്. ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ട് പ്രകോപനം സൃഷ്ടിച്ച പ്രതികള്‍ വിദ്വേഷ മുദ്രവാക്യങ്ങളും വിളിച്ചു. 2016 ജൂണ്‍ 15 നാണ് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടന്നത്. അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.
പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് വേറെ കേസെടുക്കും. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.