X

യു.പിയില്‍ പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് ജീവപര്യന്തം

ഉത്തര്‍പ്രദേശില്‍ കൗമാരക്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ബല്ലിയ കോടതി. പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പ്രതിയായ യശ്വന്ത് സിംഗ് 2021 ജൂലൈ 12ന് 16 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിമല്‍ കുമാര്‍ റായ് കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മുഖത്ത് പലതവണ അടിക്കുകയും കത്തികൊണ്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവ സമയം വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യശ്വന്തിനെതിരെ ഐ.പി.സി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം ജഡ്ജി പ്രതം കാന്ത് ബുധനാഴ്ച യശ്വന്ത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

webdesk13: