കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്.പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി കെ ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളി പറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരെയാണ് കോഴിക്കോട് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
നവംബര്‍ 30ന് രാത്രി വെസ്റ്റ്ഹില്‍ എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍വെച്ചാണ് കല്ലെറിഞ്ഞത്. റെയില്‍വേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.