തിരുവനന്തപുരം വഴയില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംത്തിട്ട സദ്വേശി പ്രതി രാജേഷിനെയാണ് (46) മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളി സിന്ധുവിനെ വ്യാഴാഴ്ചയാണ് നടുറോഡിലിട്ട് ഇയാള്‍ വെട്ടിക്കൊന്നത്. രാജേഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് പേരൂര്‍ക്കട വഴയില്‍ വെച്ച് ഇയാള്‍ പങ്കാളിയെ വെട്ടിക്കൊന്നത്. 12 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ടുമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു.