പാലക്കാട് കൊല്ലംകോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലംകോട് കിഴക്കേ ഗ്രാമം സ്വദേശികളായ പതിനാറുകാരിക്കും ബാലസുബ്രഹ്മണ്യം(23) ആണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. പിറന്നാള്‍ ആണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബാലസുബ്രഹ്മണ്യത്തിന്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് മാതാവ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പൊള്ളലേറ്റ ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.