തിരുവനന്തപുരം: മുസ്ലിം പെൺകുട്ടികളുടെ തട്ടത്തിനെതിരെ സി.പി.എം നേതാവ് അഡ്വ.കെ അനിൽകുമാർ നടത്തിയ പരാർശം സി.പി.എമ്മിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി വേണുഗോപാൽ.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി നിയമിക്കപ്പെട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കേരളത്തിലെ വിവിധ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം.
ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്. ആൺ കുട്ടികളാണ് ഇപ്പോൾ കർണാടക ഭരിക്കുന്നത്. തട്ടത്തിനെതിരായി അവർ അരുടെ അഭിപ്രായം തുറന്നുപറഞ്ഞു. പിന്നീട് ജനാഭിപ്രായം എതിരാണെന്ന് കണ്ടപ്പോൾ അതിനെ തള്ളിപ്പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായിരുന്നു ശബരിമലയിലെ സ്ത്രി പ്രവേശം. അന്ന് മാർക്സിസ്റ്റ് പാർട്ടിയും സർക്കാറും ആദ്യം അതിനെ സ്പോൺസർ ചെയ്തു. ജനവികാരം എതിരായപ്പോൾ പിന്നീട് അതിനെ തള്ളിപ്പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് ഇംഗ്ലണ്ടിൽ ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനയില്ല. ആളില്ലാത്തതിനാൽ വിൽപനക്ക് വെച്ചിരിക്കുകയാണ് എന്നാണ്. കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് സൗദി അറേബ്യയിൽ ബാങ്ക് വിളിക്ക് എതിരായി വലിയ പ്രശ്നങ്ങളുണ്ടെന്നാണ്. ബാങ്കുവിളിക്കും ശബരിമലക്കും ക്രിസ്ത്യൻ പള്ളികൾക്കുമെതിരെ പറഞ്ഞത് ഒരു കാര്യം വ്യക്തമാക്കുന്നു. അവരുടെ ഉള്ളിലുള്ളതാണ് പുറത്തുവരുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളിൽ വൈരുധ്യാത്മക ഭൗതികവാദം എന്ന് പറയുന്ന ഈശ്വര നിഷേധവും വിശ്വാസത്തിന് എതിരായ നിലപാടുമാണുള്ളത്. വോട്ടിന് വേണ്ടി അത് മറച്ചുപിടിക്കാനുള്ള ശ്രമിക്കുന്നുവെന്ന് മാത്രം. അത് എല്ലാകാലത്തും വിലപ്പോവില്ല. പറഞ്ഞകാര്യങ്ങളെല്ലാം സി.പി.എമ്മിന് പിൻവലിക്കേണ്ടത് വന്നത് അതിനാലാണ്. സി.പി.എമ്മിന്‍റെ ഇരട്ടമുഖം അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ തുടർന്നു.
സി പി എമ്മിന്റേത് ഇലക്ഷന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മുഖം ആണ്. സി പി എം പാർട്ടിക്ക് സ്ഥിരമായൊരു നയമില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നു.സി പി എമ്മിന് തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു മുഖം, ഉള്ളിൽ മറ്റൊരു മുഖം.
ബിജെപിയും സിപിഎമ്മും ദളിതര്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കിയില്ല. ബിജെപിക്ക് എക്കാലവും ദളിത് വിരുദ്ധ നിലപാടാണുള്ളത് . സിപിഎം അതേപാതയിലാണ്.മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ് മാത്രം കിട്ടേണ്ട വ്യക്തിയായിരുന്നോ ആയിരുന്നോ, ഈ മേഖലയിൽ നിന്ന് വരുന്നവർക്ക് കൂടുതൽ വകുപ്പുകൾ നൽകാൻ സി പി എം തയ്യാറാകണം
കോണ്‍ഗ്രസ് ദളിത് -പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും പരിഗണനയും സംരക്ഷണവും നല്‍കിയ പ്രസ്ഥാനമാണ്. ഭരണഘടന തയ്യാറാക്കാനായി ബി ആർ അംബേദ്കറെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ, ഇന്ത്യൻ രാഷ്ട്രപതി തുടങ്ങി സുപ്രധാന പദവികളിൽ ദളിത് വിഭാഗങ്ങൾക്ക് കോൺഗ്രസ്അ ർഹമായ പരിഗണന നൽകി.
ബിജെപി ആകട്ടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന് അർഹമായ പരിഗണന നൽകിയില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള ബി ജെ പി യുടെ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.സംഘപരിവാർ അജണ്ട ഭരണഘടനക്ക് എതിരാണ്, സമത്വത്തിന് എതിരാണ്.
കൊടിക്കുന്നിൽ സുരേഷിനെ ആരും മുകളിൽ നിന്ന് താഴേക്ക് ലാൻഡ് ചെയ്യിപ്പിച്ചതല്ല. കഠിനാധ്വാനം കൊണ്ട് താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വളർന്ന് വന്ന നേതാവ്.എത്ര ഉയർച്ചയിൽ എത്തിയാലും വന്ന വഴി മറക്കുന്ന ആളല്ല കൊടിക്കുന്നിൽ സുരേഷ് .പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തിയ വ്യക്തിയാണ് കൊടിക്കുന്നിൽ സുരേ ഷെന്നും വേണുഗോപാൽ പറഞ്ഞു.