ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് (ചെലവു കഴിച്ചുള്ള തുക) 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന ധനമന്ത്രാലയം. നിര്‍ദേശം തള്ളിയ ആര്‍.ബി.ഐ തുക കൈമാറാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വിവാദമായിരിക്കുകയാണ്.
ആര്‍.ബി.ഐയുടെ ആകെ സര്‍പ്ലസ് ഫണ്ട് 9.59 ലക്ഷം കോടിരൂപയാണ്. ഈ തുകയില്‍നിന്നാണ് 3.6ലക്ഷം കോടി ധനമന്ത്രാലയം ആവശ്യപ്പെട്ടത്. സര്‍പ്ലസ് ഫണ്ടിന്റെ മൂന്നിലൊന്ന് വരുന്ന തുക കൈമാറുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കുമെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
റിസര്‍വ് ബാങ്കില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ പരിഹസിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
36,00,00,00,00,000 രൂപ, മോദിയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ മറികടക്കാനാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. പട്ടേലിനെ മുന്നില്‍ നിര്‍ത്തുക. രാഷ്ട്രത്തെ സംരക്ഷിക്കുക-രാഹുല്‍ ട്വീറ്റ് ചെയ്തു നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ നവംബര്‍ ഒമ്പതിന് രാജ്യമെങ്ങും കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്.