കൊച്ചി: ആയുര്‍വ്വേദത്തെ അനുഭവിച്ചറിയുന്നതിനായി മെക്‌സിക്കന്‍ അംബാസഡര്‍ ഫെഡെറികോ സലാസ് കൊച്ചിയിലെ റാഹ ആയുര്‍വ്വേദയിലെത്തി. മെക്‌സിക്കോയിലെ പരമ്പരാഗത ചികിത്സാരീതികളും ആയര്‍വേദവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി നിരീക്ഷിച്ച അദ്ദേഹം ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ ജീവിതശൈലീരോഗങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ലെ-മെരിഡിയന്‍ വെസ്റ്റ് വിംഗില്‍ പ്രവര്‍ത്തിക്കുന്ന റാഹയുടെ ഇന്‍ര്‍ഗ്രേറ്റഡ് റിഹാബ് സെന്ററില്‍ ചികിത്സക്ക് വിധേയനായ അദ്ദേഹം ആയുര്‍വേദ ചികിത്സയില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി. മെഡിക്കല്‍ അഡ്മിന്‍ ഡോ. ജിജിപ്രസാദിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. അറ്റാഷെ റികാര്‍ഡോ ഡാനിയേല്‍ ജെല്‍ഗാദോ മുനോസ്, ഇന്ത്യന്‍ ഇക്കോണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ മോഹിത് ശ്രീവാസ്തവ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നയതന്ത്രവിദഗദ്ധര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ആയുര്‍വ്വേദത്തിന്റെ ആഗോളവളര്‍ച്ചക്ക് പ്രയോജനം ചെയ്യുമെന്ന് റാഹ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എഎം അന്‍വര്‍ പറഞ്ഞു.