ന്യൂഡല്‍ഹി: ഓര്‍മയില്ലേ ആ ജാവലിന്‍ സ്റ്റിക്… ടോക്കിയോ ഒളിംപിക്‌സില്‍ ഇതിഹാസ താരം നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം സമ്മാനിച്ച അതേ ജാവലിന്‍. അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലേലത്തില്‍ സ്വന്തമാക്കിയത് ഒന്നര കോടിക്ക്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത് വ്യക്തിഗത സ്വര്‍ണമായിരുന്നു നീരജിന്റേത്.
2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായി ഒരു ഇന്ത്യക്കാരന്‍ സ്വര്‍ണം നേടിയ മുഹൂര്‍ത്തം. ആ ജാവലിനാണ് സ്വന്തം ഷോക്കേസിലേക്ക് പൊന്നും വിലക്ക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത്. ടോക്കിയോയില്‍ ബോക്‌സിംഗില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിന ബോര്‍ഹോവിന്റെ ഗ്ലൗസിനും കിട്ടി ഒരു കോടി. ഇതും ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് സ്വന്തമാക്കിയത്.