ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹിന്ദുത്വ സമ്മേളനത്തില്‍ (ധരം സന്‍സദ്) നടന്നത് ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള കൊലവിളി പ്രസംഗങ്ങള്‍ ആയിരുന്നില്ലെന്ന വാദവുമായി ഡല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍. സ്വസമുദായത്തെ ശാക്തീകരിക്കാനുള്ള പ്രസംഗങ്ങളായിരുന്നു അത്. അസ്തിത്വത്തിന് നേരെയുള്ള ഭീഷണികളെ നേരിടാന്‍ തയാറാകണമെന്നാണ് അവിടെ നടന്ന പ്രസംഗങ്ങളിലുള്ളതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ധരം സന്‍സദില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് അവസാനിപ്പിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
2021 ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഇഷ പാണ്ഡെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ മതങ്ങളുടെയും പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് ചെയ്തലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് അവസാനിപ്പിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
2021 ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഇഷ പാണ്ഡെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ മതങ്ങളുടെയും പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് ചെയ്തഒരു സമുദായത്തിനെതിരെയും പ്രത്യേകം പ്രസ്താവനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. അതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളിലും അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന വാദത്തിനിടെ ഡല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്.