X

നീതിപൂര്‍വമായ വിചാരണ നടന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെടാനാകുമെന്ന്; അബ്ദുല്‍ നാസര്‍ മഅ്ദനി

ബംഗളൂരു സ്‌ഫോടനക്കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നീതിപൂര്‍വകമായ വിചാരണ നടന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും മഅ്ദനി പറഞ്ഞു.

‘ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. നീതിപൂര്‍വകമായി വിചാരണ പൂര്‍ത്തിയായാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുക തന്നെ ചെയ്യും. കര്‍ണാടക സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൊണ്ടു കൂടിയാണ് കേരളത്തില്‍ വരാന്‍ സഹായിച്ചത്. കോയമ്പത്തൂരിനെ അപേക്ഷിച്ച് ബംഗളൂരുവില്‍ ചികില്‍സയേ കിട്ടിയില്ല.

കാഴ്ച പോയനാളുകളില്‍ മക്കളെപ്പോലും തിരിച്ചറിഞ്ഞില്ല. ജയിലുകളിലെ പീഡനങ്ങളാണ് ആരോഗ്യം നശിപ്പിച്ചത്. കര്‍ണാടക പൊലീസ് കോടതിയില്‍ നിരന്തരം കള്ളക്കഥകള്‍ പറഞ്ഞു. കുടക് യാത്രയെന്ന കെട്ടുകഥയുടെ വസ്തുത കോടിയേരിയുടെ പൊലീസ് അന്വേഷിച്ചു. അവര്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയത് ആശ്വാസമായി. പ്രശംസനീയമാണ്, അത് കോണ്‍ഗ്രസിനെ മാറ്റി. കേരളം രണ്ടുതവണയും താന്‍ മടങ്ങുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് അറിയിച്ചു. കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ വഴി കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിന്റെ കാഠിന്യം കുറയുകയും ചെയ്തു.

മുസ്ലിം സംഘടനകള്‍ സമുദായത്തിന്റെ ഉന്നമനത്തില്‍ ശ്രദ്ധിക്കുന്നതിനപ്പുറം രാഷ്ട്രീയത്തില്‍ സ്വയം മുന്നിട്ടിറങ്ങുന്നതിനോട് യോജിപ്പില്ല. മുസ്‌ലിങ്ങള്‍ ഇക്കാലത്ത് മതേതരപക്ഷത്തോട് ചേര്‍ന്ന് ഉറച്ചുനിന്ന് ഫാഷിസത്തിന് എതിരേ പോരാടുകയാണ് വേണ്ടത്. സ്വന്തംനിലയ്ക്കുള്ള രാഷ്ട്രീയ പോരാട്ടത്തോട് യോജിക്കുന്നില്ല’. മഅ്ദനി പറഞ്ഞു.

webdesk13: