ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് വീഡിയോക്കും യൂ ട്യൂബ് വീഡിയോകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകള്‍ക്കുളള ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
ഡിസ്‌ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകൂ, സര്‍ക്കാരിനെതിരായി ഉയരുന്ന ശബ്ദങ്ങളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്കാണ് ‘ ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു. മോദിയുടെ മന്‍ കി ബാത്ത് വിഡിയോക്ക് റെക്കോട്ഡ് ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്.
സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന റിപ്പോര്‍ട്ടിനെതിരേയും നേരത്തെ രാഹുല്‍ പ്രതികരിച്ചിരുന്നു. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ട്വീറ്റില്‍ രാഹുല്‍ ആരോപിച്ചു.
‘പരമാവധി സ്വകാര്യവത്കരണം, ഏറ്റവും ചുരുങ്ങിയ സര്‍ക്കാര്‍ പങ്കാളിത്തം, ഇതാണ് മോദി ഗവണ്‍മെന്റിന്റെ ചിന്ത.കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണ് സര്‍ക്കാര്‍. യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് നയിക്കുകയാണ് അവരുടെ ലക്ഷ്യം’ രാഹുല്‍ ട്വീറ്റ് ചെയ്തു.