X

ആ പരാതി വ്യാജമായിരുന്നു, ദേഷ്യം കൊണ്ടാണ് കൂട്ടബലാത്സംഗ പരാതി നല്‍കിയതെന്ന് യുവതി

 

രാജ്യ തലസ്ഥാനത്ത് ഓടുന്ന വാഹനത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത വ്യാജമായിരുന്നവത്രെ. താന്‍ കൂട്ടുബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും പരാതി വ്യാജമായിരുന്നെന്നും ചൂണ്ടിക്കാണിച്ച് യുവതി രംഗത്തെത്തിയെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്ന്ത്.

താന്‍ പരാതി കൊടുക്കാനുണ്ടായ സാഹചര്യവും യുവതി തന്നെ വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ദേഷ്യം വന്നതുകണ്ടായിരുന്നവത്രെ പരാതിപ്പെട്ടത്. ഇക്കാര്യ യുവതി പോലീസില്‍ അറിയിച്ചതായും നോയിഡ പോലീസ് സ്ഥിരീകരിച്ചു. ആദ്യം നല്‍കിയ പരാതി ശരിയല്ലെന്ന് യുവതി രേഖാമൂലം എഴുതി കൊടുത്തതായി നോയിഡ പോലീസ് പി ആര്‍ ഒ മനീഷ് സക്‌സേന വ്യക്തമാക്കി.വാഹനത്തിലെത്തിയ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.50 നാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ടര്‍ 39 പോലീസാണ് പരാതി രേഖപ്പെടുത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയെ വൈദ്യപരിശോധനയക്ക് അവശ്യപെട്ടെങ്കിലും യുവതി വിസമ്മതം പ്രകടിപ്പിക്കുകയും അക്കാര്യം ഡോക്ടര്‍ക്ക് എഴുതി നല്‍കുകയുമായിരുന്നു.തുടര്‍ന്നാണ് താന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചത്. രണ്ടുപേര്‍ക്കെതിരെ ആയിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഭയം കൊണ്ടാണോ യുവതി നിലപാടു മാറ്റിയതെന്നും അന്വേഷിക്കുമെന്നും സക്‌സേന പറഞ്ഞു.

ഗോള്‍ഫ് കോഴ്‌സ് റോഡില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ സ്‌കോര്‍പിയോയില്‍ എത്തിയ രണ്ടുപേര്‍ വഴി ചോദിക്കാനെന്ന വ്യാജേന എത്തുകയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് ആദ്യം യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

chandrika: