കോര്‍പ്പറേഷന്‍ വിവാദത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സമരവേദിയില്‍ എത്തി ശശി തരൂര്‍ എംപി. മേയരുടെ കത്ത് വിവാദത്തില്‍ ആദ്യം രാജി ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തെറ്റ് ചെയ്താല്‍ അദ്ദേഹത്തെ വിമര്‍ശിക്കാനും തനിക്ക് യാതൊരുവിധ മടിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സമര പരിപാടിയില്‍ ശശി തരൂര്‍ വിട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനം വ്യാപകമായി ഉണ്ടായിരുന്നു. ഇതിനു മറുപടി എന്നോണമാണ് ഇന്ന് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.