X

താനൂര്‍ കൊലപാതകം; ക്രിമിനലുകള്‍ക്കെതിരെ പഴുതടച്ച അന്വേഷണം വേണം: മുനവ്വറലി തങ്ങള്‍

താനൂര്‍: താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. താനൂരിലെ സമാധാന ശ്രമങ്ങള്‍ ഒരു ഭാഗത്ത് സജീവമായിരിക്കെ, ക്രിമിനല്‍ സംഘങ്ങള്‍ ഒരു ഭാഗത്ത് ഇറങ്ങിത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുനവ്വറലി തങ്ങള്‍ പ്രസ്താവിച്ചു. സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്നും ഇതിന്റെ പേരില്‍ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടുകൂടെന്നും തങ്ങള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ പറഞ്ഞു.

ഫെയ്‌സ്ബുക് കുറിപ്പ്:

തീരദേശത്തെ പ്രശ്‌ന ബാധിത മേഖലകളില്‍ സമാധാനം പുന:സ്ഥാപിക്കാനായുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍, മനുഷ്യന്റെ സ്വൈരജീവിതം തകര്‍ക്കാനായി രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍ പലരുടെയും ഒത്താശയോടെ ഇറങ്ങി തിരിച്ചിരിക്കുന്നത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്.
രാഷ്ട്രീയത്തില്‍ പോലും സജീവമല്ലാത്ത, സമാധാന പ്രിയനായ താനൂര്‍ അഞ്ചുടിയിലെ ഇസ്ഹാഖിനെയാണ് അതി വികൃതമായ രീതിയില്‍ കൊലക്കത്തിക്കിരയാക്കിയത്.
ഇത്എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നതാണ്.

ഒരു പ്രകോപനവുമുണ്ടാക്കാതെ സമാധാനത്തോടെ ജീവിക്കുന്ന ഒരു കുടുംബനാഥനെയാണ് ഇതിലൂടെ മനുഷ്യ പറ്റില്ലത്ത ഇക്കൂട്ടര്‍ ഇല്ലാതാക്കിയിരിക്കുന്നത്.
ഈ കൊലപാതകം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കുറ്റക്കാരായ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി അവരെ
നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇതിന്റെ പേരില്‍ നാട്ടില്‍ ശാന്തിയും സമാധാനവും ഒരിക്കലും നഷ്ടപ്പെട്ടു കൂടാ..

രാത്രിയോടെ തന്നെ തിരൂര്‍ ഗവ. ഹോസ്പിറ്റലിലെത്തി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം അവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.
മരണപ്പെട്ട ഇസ്ഹാഖിനെ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

web desk 1: