X

താനൂരില്‍ കൊലപാതകം നടത്തിയത് നാലംഗ സംഘം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചു

താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അഞ്ചുടിയില്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത് നാലംഗ സംഘമാണെന്ന് പൊലീസ്. പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണ്.

പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗ് സി.പി.ഐ.എം ഉന്നത നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

web desk 1: