X

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗം ഡീനായിരുന്നു. നിലവില്‍ ഇവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഗുരുത്വാകര്‍ഷണവും, ക്വാണ്ടം ഗുരുത്വുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങള്‍. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്‌നഗര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ ഊ വര്‍ഷത്തെ ശാസ്ത്ര പ്രതിഭ പുരസ്‌കാരവും ഇദ്ദേഹത്തിനായിരുന്നു

web desk 1: