X

താനൂര്‍ കൊലപാതകക്കേസിലെ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പൊലീസ്

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നാല് പ്രതികളെയും സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ്. കൊല്ലപ്പെട്ട ഇസ്ഹാക്കിന്റെ അയല്‍വാസികളായ നാല് പേരാണ് പ്രതികള്‍. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഞ്ചുടി സ്വദേശിയായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

chandrika: