മലയാളിയെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച ഇടത് മുന്നണിക്ക് മുഖത്തേറ്റ അടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്ന് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.അപകടകരമായ മത വര്‍ഗ്ഗീയത തരാതരം ഉപയോഗിച്ച്
ആര്.എസ്.എസിനെയും നാണിപ്പിക്കും വിധം ഗൂഢാലോചനകള്‍ തയ്യാറാക്കിയ സി.പി.എമ്മിന് ചുവപ്പ് കാര്‍ഡ് കാണിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ വിജയം തുടങ്ങിക്കഴിഞ്ഞു.വെറും നീര്‍ക്കുമിളകള്‍ കൊണ്ട് എക്കാലവും ജനങ്ങളെ കബളിപ്പിക്കാമെന്ന ധാരണയാണ് പൊളിഞ്ഞത്.ഉമേച്ചി??അപ്പൊ ശരി,ഇനി സത്യപ്രതിജ്ഞക്ക് കാണാം…അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.