X

കുവൈറ്റ് തനിമയുടെ നാടകം 22 നും 23 നും അരങ്ങിൽ

തനിമകുവൈത്തിന്റെ ബാനറിൽ വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം “മാക്ബത്ത്‌” ഏപിൽ 22,23,24നു ഈദ്‌ അവധി ദിനങ്ങളിൽ അരങ്ങിലേക്ക്‌ കയറാൻ തയ്യാറായതായ്‌  നാടക സംവിധായകൻ ബാബുജി ബത്തേരി അറിയിച്ചു. ‌ തനിമയുടെ ജെനറൽ കൺവീനർ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്ന നാടകത്തിനു ആർട്ടിസ്റ്റ്‌ സുജാതൻ രംഗപടം ഒരുക്കുന്നു. മുസ്തഫ അംബാടി സംഗീതവും ഉദയൻ അഞ്ചൽ പശ്ചാത്തല സംഗീതവും മനോജ്‌ മാവേലിക്കര സംഗീത എകോപനവും നിർവ്വഹിക്കുകയും ജയേഷ്‌ കുമാർ വർക്കല അരങ്ങിൽ ലൈറ്റ്സ്‌ നിയന്ത്രിക്കും. രംഗോപകരണ രൂപകൽപന ബാപ്തിസ്റ്റ്‌ അംബ്രോസ്‌ കൈകാര്യം ചെയ്യും. പശ്ചാത്തല സംഗീതനിയന്ത്രണം ജിസൺ ജോസഫ്‌ നിർവ്വഹികും. ജിനു കെ അബ്രഹാം, വിജേഷ്‌ വേലായുധൻ എന്നിവർ സഹസംവിധായകരാണു. നാടകതനിമ കൺവീനർ ജേകബ്‌ വർഗ്ഗീസ്‌ പരീശീലനം അടക്കം സംഘാടനം ഏകോപിപ്പിക്കുന്നു.

40ഓളം കലാകാരന്മാർ 40ഓളം സാങ്കേതികവിദഗ്ദ്ധർ, രണ്ട്‌ മാസം നീണ്ട പരിശീലനങ്ങൾ കൊണ്ട്‌ കുവൈത്ത്‌ പ്രവാസികൾക്ക്‌ ആനന്ദവും കാണികൾക്ക്‌ അത്ഭുതം ഉളവാക്കുന്ന രഹസ്യങ്ങളുമായ്‌ വ്യത്യസ്തമായ അനുഭവം ഒരുക്കുകയാണു തനിമ ഇത്തവണ.

6:30നു പ്രവേശനം ആരംഭിച്ച്‌ 7:00മണിക്ക്‌ ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ്‌ മൂന്ന് ദിവസം കൊണ്ട്‌ 3600 നാടകപ്രേമികൾക്ക്‌ മുന്നിൽ മാക്ബത്ത്‌ അവതരിപ്പിക്കും.

പ്രവാസലോകത്തെ പരിമിതികളെ അതിജീവിച്ചുകൊണ്ട്‌ രണ്ട്‌ മാസത്തെ കഠിനമായ പരിശീലനങ്ങൾക്ക്‌ ഒടുവിൽ അവസാനഘട്ട മിനുക്കുപണികളിലാണു അണിയറപ്രവർത്തകർ. ഏപ്രിൽ 22-23 ഷോകളുടെ പ്രവേശനപാസുകൾ തനിമ വളണ്ടിയർമ്മാർ വഴി കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ വിതരണം നടക്കുന്നു. എമറാൾഡ്‌, സാഫയർ, റൂബി, ഗാർനറ്റ്‌, ഡയമണ്ട്‌, പ്ലാറ്റിനം, ഗോൾഡ്‌ എന്നിങ്ങനെ ക്രമീകരിച്ച പാസുകൾ ആവശ്യമുള്ളവർ 95500351, 99763613 , 65122295 , 66253617 , 65557002 എന്നീ നമ്പറുകളിൽ വാട്സപ്പ്‌ സന്ദേശം അയച്ച്‌ ബുക്ക്‌ ചെയ്യാവുന്നതാണു എന്ന് സംഘാടകർ അറിയിച്ചു.

 

webdesk15: