X

കേരളത്തിനായി കൈകോര്‍ത്ത് തമിഴ്‌നാടും; സര്‍ക്കാര്‍ ജീവനക്കാര്‍ 200 കോടി നല്‍കും

ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി തമിഴ്‌നാട് 200 കോടി നല്‍കും. തമിഴ്‌നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നല്‍കുന്നത്. തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടി.എന്‍.ജി.ഇ.എ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

നേരത്തെയും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്നിരുന്നു. 4000 കിലോ അരി, അവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ കേരളത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. ദുരിതത്തില്‍ സഹായിക്കാന്‍ ഓരോ മലയാളിയോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തില്‍ മൂന്ന് ദിവസത്തെ ശമ്പളം നല്‍കി പത്തുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

chandrika: