X

‘തമീം അല്‍ മാജിദ്’ പട്ടം മനം കവര്‍ന്നു

കോഴിക്കോട്: ഖത്തര്‍ അമീര്‍ ശെഖ് തമീം ബിന്‍ ഹമദ് അല്‍ താനിക് അഭിവാദ്യം അര്‍പ്പിച്ച് മലയാളി യുവാവ് പറത്തിയ പട്ടം ശ്രദ്ധേയമായി. ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് കോഴിക്കോടിന്റെ സമ്മാനം വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ സ്ഥാപകനും പ്രസിഡന്റുമാണ് കോഴിക്കോട്ടു കാരന്‍ അബ്ദുല്ല മാളിയേക്കല്‍ ആകാശത്തിലേക്ക് ഉയര്‍ത്തിയത്. അമീറിന്റെ തമീം അല്‍ മാജിദ് രൂപത്തിലുള്ള പട്ടത്തിന് 34 അടി നീളവും 26 അടി വീതിയും എട്ടര കിലോഗ്രാം തൂകവുമുണ്ട്. ഹെസ്റ്റിയോന്‍ ഗാനിം അല്‍ഖായരീന്‍ രൂപകല്‍പ്പന ചെയ്തതാണ് അബ്ദുല്ല മാളിയേക്കല്‍ പറപ്പിച്ച പട്ടം. പ്രമുഖ അറബ് മധ്യമങ്ങളെല്ലാം ഈ മലയാളി യുവാവിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജംഷിദ്, റാഷിദ്, സനീഷ്, സാലിം, പാറക്കല്‍, മുബഷിര്‍ , ഹാഷിം, സജിദ്, ശ്യാം പത്മന്‍ എന്നി വരുമാണ് നേത്രുത്വം നല്‍കിയത്.

chandrika: