X

വിനോദ സഞ്ചാരികളുടെ തിരക്ക് ; താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് തുടരുന്നു

താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗത കുരുക്ക് ഇന്നും തുടരുന്നു. വയനാട് ഭാഗത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയതിനാൽ വൈത്തിരി മുതൽ ഈങ്ങാപ്പുഴ വരെയുള്ള ഭാഗത്ത് ദേശീയപാതയിൽ വാഹന ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.ദസറ ആഘോഷങ്ങൾക്ക് മൈസൂരു പോകുന്നവരുടെ തിരക്കും ഗതാഗത കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.ചിപ്പിലിത്തോട് മുതൽ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

webdesk15: