X

തലശ്ശേരി സ്വദേശിനി റോജ മരിച്ചത് നിപ്പ ബാധയെ തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ട തലശ്ശേരി തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ ബാധയെത്തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്.

രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് രാവിലെയോടെ റോജ മരപ്പെട്ടിരുന്നു. ഇതോടെ ആശങ്കക്കു വഴിവെച്ചിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.

റോജയുടെ രണ്ടാമത്തെ രക്തപരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
മൂന്നു ദിവസം മുമ്പാണ് നിപ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് റോജയെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാം പരിശോധന ഫലം നെഗറ്റീവ് ആയത് ആരോഗ്യവകുപ്പിനും ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്.

chandrika: