ലക്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ കൈയൊഴിയുന്നു. പതിനാറാം നൂറ്റാണ്ടില്‍ കെട്ടിപെടുത്ത താജ്മഹല്‍ ഉത്തര്‍പ്രദേശിന്റെ പൈതൃത സ്മാരകമല്ലെന്ന യോഗി സര്‍ക്കാരിന്റെ വാദത്തിനു പിന്നാലെയാണ് സംസ്ഥാന ബജറ്റില്‍ നിന്നും താജ്മഹല്‍ ഒഴിവാകുന്നത്.
ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍ അവതരിപ്പിച്ച 2017-18 ലെ സംസ്ഥാന ബജറ്റില്‍ താജ്മഹലിനെ ഒഴിവാക്കുകയായിരുന്നു. ബജറ്റില്‍ ‘കള്‍ച്ചറല്‍ ഹെറിറ്റേജ്’ എന്ന പദ്ധതിയില്‍ താജ്മഹല്‍ ഒഴികെ മറ്റു പൈതൃക സ്മാരകങ്ങള്‍ ഇടം പിടിച്ചു. രാമായണ സര്‍ക്യൂട്ട് (അയോദ്ധ്യ), ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് (വാരാണസി), കൃഷ്ണ സര്‍ക്യൂട്ട് (മഥുര) തുടങ്ങിയ പദ്ധതികള്‍ക്ക് 1,240 കോടി രൂപയാണ് അനുവദിച്ചത്. കൂടാത് ഈ മൂന്ന് കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 800 കോടി രൂപയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 200 കോടിയുടെ പദ്ധതിയ്ക്ക് പുറമെയാണിത്.
- 7 years ago
chandrika
Categories:
Video Stories