ന്യൂഡല്‍ഹി: ലോക അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ആഗ്രയിലെ താജ്മഹല്‍ തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര്‍ സംശയമുന്നയിച്ചിരുന്നു. താജ്മഹല്‍ തേജോ മഹാലയമാണെന്ന് പറയുന്ന ‘താജ് മഹല്‍ ദി ട്രൂ സ്റ്റോറി’ എന്ന പേരിലിറങ്ങിയ പുസ്തകം പി.എന്‍ ഓക്കാണ് രചിച്ചിട്ടുള്ളത്. ഇദ്ദേഹം തന്നെ 2000ല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ അന്ന് സുപ്രീംകോടതിയുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതേ സംശയമുന്നയിച്ച് ബി.കെ.എസ്.ആര്‍ അയ്യങ്കാര്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ സമീപിച്ച അദ്ദേഹത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ വിഷയം വിവരാവകാശ കമ്മീഷന്റെ മുന്നിലെത്തുകയായിരുന്നു. സര്‍ക്കാരിനോട് ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനം അതിപ്രധാനമാണ്.
17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് താജ്മഹല്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇത് ശവകുടീരമല്ലെന്നും ശിവക്ഷേത്രമാണെന്നുമാണ് ഉയര്‍ത്തുന്ന വാദം.