X

താജ്മഹലില്‍ പൂജ നടത്തിയെന്ന അവകാശവാദവുമായി ബജ്‌റംഗദള്‍

ആഗ്ര: താജ്മഹലിനുള്ളില്‍ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ചെയ്‌തെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ (ആര്‍.ബി.ഡി) വനിതാ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതര്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ആര്‍.ബി.ഡി വനിതാ വിഭാഗം ജില്ലാ അധ്യക്ഷ മീന ദിവാകര്‍ പറഞ്ഞു.

തങ്ങള്‍ തേജോമഹലില്‍ പൂജ നടത്തി. ഗംഗാജലം തളിച്ച് അത് ശുദ്ധീകരിച്ചു. ചില ആളുകള്‍ അത് നമസ്‌കാരം നടത്തി അശുദ്ധമാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അതിനായി വെള്ളിയാഴ്ചകളുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ആരതി നടത്തിയതെന്നും മീന ദിവാകര്‍ വ്യക്തമാക്കി.

അധികൃതര്‍ തങ്ങള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. അത് നല്ല കാര്യം. അതില്‍ പ്രശ്‌നമൊന്നുമില്ല. മുസ്‌ലിംകള്‍ക്ക് താജ്മഹലിനുള്ളില്‍ ഖുര്‍ആന്‍ വായിക്കാനും നമസ്‌കരിക്കാനും കഴിയുമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് പൂജാ സാധനങ്ങള്‍ കൊണ്ടുപോയിക്കൂടാ എന്നും ആര്‍.ബി.ഡി വനിതാ വിഭാഗം പ്രവര്‍ത്തകര്‍ ചോദിച്ചു.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ താജ് മഹലിനുള്ളില്‍ അനുവദിക്കാറില്ലെന്നും സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ബ്രാജ് ഭൂഷണ്‍ വ്യക്തമാക്കി.ത

chandrika: