ബാങ്കോക്ക്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് മുന്നില്‍ കടകളുടെ വാതില്‍ താനെ അടയുന്ന പുതിയ സംവിധാനം വരുന്നു. തായ്‌ലന്റിലെ ഒരു കടയിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിലാണ് പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. കടയുടെ വാതിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മെഷീന്‍ ഉപഭോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്ത് മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഒപ്പം ശരീരതാപനിലയും അളക്കും. അതിനു ശേഷം മാത്രം കടയില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
കോവിഡ് വ്യാപനം രൂക്ഷമാവുകയും സമ്പര്‍ക്കം മൂലമുള്ള കോവിഡ് കേസുകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടകളിലെത്തിയ ആര്‍ക്കെങ്കിലും കോവിഡ് പൊസിറ്റീവാണെങ്കില്‍ കട അടച്ചിടേണ്ട സാഹചര്യമാണ്. ഇതൊഴിവാക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് പുതിയ സംവിധാനമെന്നാണ് അധികൃതര്‍ പറയുന്നത്.