X

കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തി; തായ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഇങ്ങനെ, വീഡിയോ കാണാം

ബാങ്കോക്ക്: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയാണെന്ന് തായ് നേവി സീല്‍. രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ദുഷ്‌ക്കരമായ പാതയിലൂടെ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അപകടസാധ്യതയുണ്ടെന്ന് തിരിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് തായ് നാവിക വിഭാഗം അറിയിച്ചു. പ്രതിബദ്ധങ്ങള്‍ മറികടക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള മനകരുത്ത് കുട്ടികള്‍ക്ക് ഉണ്ടായിരിക്കണമെന്നമില്ലെന്നും അതിനാല്‍ അവരെ ഉറക്കുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

താംലുവാങ് ഗുഹയില്‍ നിന്ന് കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തായ് നേവി സീല്‍ പുറത്തുവിട്ടു. ഗുഹക്കുള്ളിലെ ഇരുട്ടിലും കൊടും തണുപ്പിലും പതിനെട്ട് ദിവസത്തോളം കഴിച്ച് കൂട്ടിയതിനു ശേഷമാണ് അവര്‍ പുറത്തുവരുന്നത്. അതിനാല്‍ ദുഷ്‌ക്കരമായ പാത സ്വബോധത്തോടെ നീന്തി കടക്കുക അവര്‍ക്ക് ഏറെ പ്രയാസമായിരിക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നടത്തിയ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മഴ തുടര്‍ന്നതിനാല്‍ ഗുഹക്കുള്ളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. ഇതിനൊപ്പം ഇരുട്ടും കൂടി ഏറിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകുകയായിരുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞതും ചില ഇടങ്ങള്‍ ഇടുങ്ങിയതുമായിരുന്നു. നീന്തിയും നിരങ്ങിയും വേണം വരാന്‍. അതിനാല്‍ കുട്ടികളെ സാധാരണ രീതിയില്‍ പുറത്തെത്തിക്കുക അസാധ്യമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വീഡിയോ കാണാം:

chandrika: