X

ത്വാഹ ഫസല്‍ കീഴടങ്ങി; ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ത്വാഹാ ഫസല്‍ കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ത്വാഹ കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ത്വാഹാ ഫസല്‍ പറഞ്ഞു. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനോ രാജ്യവിരുദ്ധ പ്രവര്‍ത്തകനോ ആയിട്ടില്ലെന്നും ത്വാഹ വ്യക്തമാക്കി.

പ്രായത്തിന്റെ അനുകൂല്യവും മാനസികാവസ്ഥയും അലന്റെ ജാമ്യത്തിന് അംഗീകാരം നല്‍കിയപ്പോള്‍ കേസിന്റെ ഇനിയുളള നടപടികള്‍ ത്വാഹയെ കേന്ദ്രീകരിച്ചാകും. വിധി വരുമ്പോള്‍ മലപ്പുറത്ത് കെട്ടിട നിര്‍മാണ ജോലിക്കായി പോയിരിക്കുകയായിരുന്നു ത്വാഹ. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം.

അതേ സമയം താഹക്ക് ജാമ്യം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികരണവുമായി അലന്‍ ഷുഹൈബ് രംഗത്തെത്തി. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താഹയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.

ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന്‍ പറയുന്നു.

 

web desk 1: