കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് 40 വര്‍ഷം. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലം മുമ്പാകെ സി.എച്ച് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ ഭരണ സാരഥ്യമേറ്റെടുക്കുമ്പോള്‍ അത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുവര്‍ണാധ്യായമാകുകയായിരുന്നു.
ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ രാജ്യത്ത് വേറെയുമുണ്ടായെങ്കിലും മതേതര, ന്യൂനപക്ഷ പ്രസ്ഥാനത്തിന്റെ -മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഒരു മുഖ്യമന്ത്രി വരുന്ന അനര്‍ഘ നിമിഷമായിരുന്നു അത്. ദേശീയ, സംസ്ഥാന രാഷ്ട്രീയമാകെ അനിശ്ചിതത്വത്തില്‍ മുങ്ങുകയും കേരളം സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴായിരുന്നു പൊതു സ്വീകാര്യ നേതൃത്വമായി സംസ്ഥാന ഭരണം നയിക്കാന്‍ സി.എച്ചിനെ ചുമതലയേല്‍പ്പിക്കുന്നത്.
ഇരുപത്തൊമ്പത് വയസ്സില്‍ നിയമസഭാകക്ഷി നേതാവ്, മുപ്പത്തി മൂന്നാം വയസ്സില്‍ സ്പീക്കര്‍, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത മന്ത്രി, രണ്ട് തവണ ലോക്‌സഭാംഗം, ഉപമുഖ്യമന്ത്രി തുടങ്ങിയ പദവികളിലൂടെയും നിറഞ്ഞുനിന്ന പൊതുപ്രവര്‍ത്തകന്‍.
എം.എസ്.എഫ് മലബാര്‍ ജില്ലാ സെക്രട്ടറിയായി തുടങ്ങി മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വരെയായ ജനനേതാവ്. ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരായി, മുഖ്യ പത്രാധിപരായി ചന്ദ്രികയെ നയിച്ച, മലയാള സാഹിത്യ മണ്ഡലത്തില്‍ ജ്വലിച്ചുനിന്ന പ്രതിഭാശാലി. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍ എന്നീ നിലയിലും ഖ്യാതി. കേരളം എക്കാലവും ആവേശപൂര്‍വം സ്മിരിക്കുന്ന വാഗ്മി. ആ മഹാ പ്രതിഭ കേരള ചരിത്രത്തിന്റെ ഒന്നാം നിരയില്‍ രേഖപ്പെട്ട മുഖ്യമന്ത്രി.
ഇവമ േഇീി്‌ലൃമെശേീി ഋിറ
ഠ്യുല മ ാലമൈഴല…
ആ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് നാല്‍പത്
Tags: ch mohammad koya