X
    Categories: indiaNews

പാഠപുസ്തക പരിഷ്‌കരണം തെറ്റായ ദിശയില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ഇ.ടി

ന്യൂഡല്‍ഹി: പാഠ പുസ്തകങ്ങളുടെ പരിഷ്‌കരണം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പാഠ പുസ്തകങ്ങള്‍ മാറ്റി എഴുതുന്നതിലും ചരിത്രങ്ങള്‍ മാറ്റി എഴുതുന്നതിലും സര്‍ക്കാര്‍ എടുക്കുന്ന സമീപനങ്ങള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണെന്നും ഇ.ടി പാര്‍ലമെന്റില്‍ പറഞ്ഞു.

വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ നന്മക്കും മത്സരത്തിന്റെ കമ്പോളത്തില്‍ പിടിച്ചു നില്‍ക്കുന്നതിന് ആവശ്യമായ വിധത്തില്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിന് പകരം തെറ്റായ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ പാഠപുസ്തക പരിഷ്‌കാരത്തില്‍ കടന്ന് കൂടിയ തെറ്റായ കാര്യങ്ങളെ കുറിച്ച് കൃത്യമായി പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായി വിദ്യാഭ്യാസ വിദഗ്ദ്ധന്മാരെ ഉള്‍ക്കൊള്ളിച്ച് ഒരു കമ്മീഷന്‍ രൂപീകരിക്കണമെന്നും ഇ.ടി പാര്‍ലമെ ന്റില്‍ ആവശ്യപ്പെട്ടു.

webdesk11: