കോഴിക്കോട്: രണ്ടാം ഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,സെക്രട്ടറി നിഷാദ് കെ സലിം ജില്ല പ്രസിഡന്റ് എ.പി സമദ്, വിംങ്ങ് കൺവീനർ കെ.ടി റഹൂഫ്, ട്രഷറർ അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, സാബിത്ത് മായനാട്, നൂറുദിൻ ചെറുവറ്റ, ഷമീർ പാഴൂർ, അൽഷിനാസ്, ഇർഷാൻ ,നവാസ് ഇല്ലത്ത് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തു കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ഡി.ഡി.ഇ ഓഫീസിൽ ജനാധിപത്യ രീതിയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്.
അതേസമയം കാസർഗോഡ് ജില്ലയിലെ വിവിധ എ.ഇ.ഓ ഓഫീസിലേക്കും ഇന്ന് മാർച്ച് നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ എം.എസ്എ.ഫ് സമരം ശക്തമാക്കുമെന്നും നാളെ വിവിധ ഡി.ഡി.ഇ ഓഫീസിലേക്ക് എം.എസ്എ.ഫ് പ്രതിഷേധ മാർച്ചു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം പി നവാസ് എന്നിവർ അറിയിച്ചു.