X
    Categories: Sports

ടെവസ് പുറത്ത് തന്നെ, മെസിയുടെ സംഘത്തില്‍ ഡിബാലയും

 

ബ്യൂണസ് അയേഴ്‌സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന്‍ ജോര്‍ജ് സാംപാളി പ്രഖ്യാപിക്കും. പോളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നീ താരങ്ങള്‍ക്ക് സാധ്യതാ ടീമില്‍ ഇടം നേടി. യുവന്റസിനും ഇന്റര്‍മിലാന്റെയും നിര്‍ണായക താരങ്ങളായ ഡിബാലയും, ഇക്കാര്‍ഡിയും തന്റെ ലോകകപ്പ് പദ്ധതിയിലുണ്ടാകില്ലെന്ന് സാംപോളി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇവരെ ടീമിലെത്തിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇന്റര്‍മിലാന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് സാംപോളിയുടെ പ്രസ്താവന ആരാധകര്‍ അമ്പരപ്പോടെയാണ് കേട്ടിരുന്നത്. അതേ സമയം, ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പൊസിഷനില്‍ തന്നെ കളിക്കുന്ന ഡിബാലയെയും ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സാംപോളി വ്യക്തമാക്കിയിരുന്നത്. പരിക്കേറ്റ് ലോകകപ്പ് ആശങ്കയിലായിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ സെവിയ്യയുടെ ഗെയ്‌ഡോ പിസാറോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്‍ലോസ് ടെവസിന് ടീമില്‍ ഇടം ലഭിച്ചില്ല. ഈ മാസം 29ന് ഹെയ്തിയുമായി ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീന സൗഹൃദ മത്സരം കളിക്കും. അതിന് ശേഷം ജൂണ്‍ ഒന്‍പതിന് ലോകകപ്പിന് തൊട്ടുമുമ്പായി ഇസ്രാഈലുമായും അര്‍ജന്റീന സ്രന്നാഹ മല്‍സരം കളിക്കാന്‍ തിരിക്കും. ക്രൊയേഷ്യ, ഐസ്‌ലന്‍ഡ, നൈജീരിയ എന്നിവരാണ് ലോകപ്പില്‍ അര്‍ജന്റീയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ മത്സരിക്കുന്നത്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീയുടെ ആദ്യ മത്സരം.
അര്‍ജന്റീനയുടെ ലോകകപ്പ് ടീം ഇവരില്‍ നിന്ന്
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), വില്‍ഫ്രെഡോ കബല്ലെരൊ (ചെല്‍സി), നഹുല്‍ ഗുസ്മാന്‍ (യുഎഎന്‍എല്‍), ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്).
ഡിഫന്റര്‍മാര്‍: ഗബ്രിയേല്‍ മാര്‍സെഡോ (സെവിയ്യ), എഡ്വേര്‍ഡോ സാല്‍വിയോ (ബെനഫിക്ക), യാവിയര്‍ മഷറാനോ (ഹെബെയ് ചൈന ഫോര്‍ച്യൂണ്‍), നിക്കോളാസ് ഒറ്റമെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ജര്‍മന്‍ പെസെല്ല (ഫിയോറെന്റീന), ഫെഡറിക്ക ഫാസിയോ (റോമ), മാര്‍ക്കോസ് റൊജൊ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാമീറോ ഫുണെസ് മോറി (എവര്‍ട്ടണ്‍), നിക്കോളാസ് താഗ്ലിയാഫിക്കോ (അയാക്‌സ്), മാര്‍ക്ക് അകുന (സ്‌പോര്‍ട്ടിംഗ് സി.പി.), ക്രിസ്ത്യന്‍ അന്‍സാല്‍ഡി (ടൊറീനോ). മിഡ്ഫീല്‍ഡര്‍മാര്‍: മാനുവല്‍ ലാന്‍സിനി (വെസ്റ്റ് ഹാം), റിക്കാര്‍ഡോ സെഞ്ചൂറിയന്‍ (റേസിംഗ്), മക്‌സിമിലിയനൊ മെസ (ഇന്‍ഡിപെനിയെന്റെ), ലൂക്കാസ് ബിഗ്ലിയ (മിലാന്‍), ഗൈഡോ പിസാറോ (സെവിയ്യ), എന്‍സോ പെരസ് (റിവര്‍ പ്ലേറ്റ്), എവര്‍ ബനേഗാ (സെവിയ്യ), ഗിയോവ്‌നി ലോ സെസ് ലോ (പിഎസ്ജി), ലീന്‍ഡോ പരാഡെസ് (സെനിത്), റോഡ്രിഗോ ബത്തഗ്ലിയ ( സ്‌പോര്‍്്ടിങ് സിപി), എയ്ഞ്ചല്‍ ഡി മരിയ (പിഎസ്ജി), ക്രിസ്ത്യന്‍ പാവന്‍ (ബൊക്ക ജൂനിയേഴ്‌സില്‍), പാബ്ലോ പാരെസ് (ബൊക്ക ജൂനിയേഴ്‌സ്)
ഫോര്‍വേഡുകള്‍: പോളോ ഡിബാല (യുവന്റസ്), ഡീഗോ പെരോട്ടി (റോമ), ലയണല്‍ മെസ്സി (ബാഴ്‌സലോണ), സെര്‍ജിയോ അഗ്വൂറോ (മാഞ്ചസ്റ്റര്‍ സിറ്റി), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (യുവന്റസ്), ലൌതരൊ മാര്‍ട്ടിനെസ് (റേസിങ്), മൗറോ ഇക്കാര്‍ഡി (ഇന്റര്‍).

chandrika: