സെഞ്ചൂറിയനില്‍ അഗ്‌നിപരീക്ഷ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഇന്ന്

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് സെഞ്ചൂറിയനിലാണ് മത്സരം. നാലുമത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ ആണ്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചപ്പോൾ രണ്ടാം കളിയിൽ മൂന്നു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.

മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ കളിയിൽ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു .സെഞ്ചുറിയനിലും പേസ്‌ അനുകൂല പിച്ചാണ്‌. ബൗൺസുണ്ടാകും. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതൽ. സെന്റ് ജോർജ് പാർക്കിലേതിന് സമാനമായ പിച്ചാണ് സെഞ്ചൂറിയനിലും എന്നത് ഇന്ത്യൻ ബാറ്റിങ് നിരയെ ആശങ്കപ്പെടുത്തുന്നുണ്ട്.

2009 മുതൽ ഇന്ത്യ ഈ വേദിയിൽ ഒരു ടി 20 ഐ മാത്രമേ കളിച്ചിട്ടുള്ളൂ. 2018ൽ നടന്ന മൽസരത്തിൽ ആറ് വിക്കറ്റിന് തോറ്റു. ഇവിടെ നടന്ന 14 മത്സരങ്ങളിൽ എട്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചു. മൂന്നാം ടി20യിൽ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. മഴയ്ക്ക് 20 ശതമാനം സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുന്ന സമയത്ത് കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 20 ഡിഗ്രി സെൽഷ്യസിനു മുകളിലായതിനാൽ ഒരു സുഖകരമായ ദിവസമായിരിക്കും.

webdesk13:
whatsapp
line