വടക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ പുതുവത്സരദിനത്തില്‍ ഖബറിസ്ഥാനുകള്‍ക്ക് നേരെ ആക്രമണം. ഐസര്‍ലോണ്‍ എന്ന നഗരതിലാണ് സംഭവം നടന്നത്. 30 നടുത്ത് ഖബറുകള്‍ അക്രമികപ്പെട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമം വീക്ഷിച്ചവരൊ അക്രമം നടത്തിയവരെ പറ്റി അറിയുന്നവരൊ ഉണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കിടെയിലാണ് സംഭവം നടന്നതെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയുടെ പുതിയ സൂചനയാണ് സംഭവമെന്നും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ പ്രതികരിച്ചു.