X

കേരളത്തിലെ ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: കേരളത്തിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി. ഭീകരരുടെ വന്‍ സാന്നിധ്യമെന്നുള്ള യുഎന്‍ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ ഐഎസ്, ലഷ്‌കറെ തൈ്വബ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.

ഇന്ത്യയിലെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട് ജൂലൈയിൽ പുറത്തു വന്നിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 150 – 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അൽ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാജ്യത്തെ പല ഇടങ്ങളില്‍ നിന്നായി അല്‍ഖൈ്വദ തീവ്രവാദികളാണെന്നാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. ഇതിനിടെയാണ് കേന്ദ്രത്തിന്റെ ഭീകര സാന്നിധ്യത്തെ നിഷേധിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാട്.

web desk 1: