ജമ്മുകാശ്മീരില്‍ അധ്യാപികയെ ഭീകരര്‍ വെടിവെച്ചുകൊന്നു. രജനി ബല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഗുല്‍ഗാം സ്വദേശിനിയാണ്.
കുല്‍ഗാമിലെ ഗോപാല്‍പോരാ മേഖലയിലെ ഹൈസ്‌കൂളിലാണ് സംഭവം. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭീകരരെ ഉടന്‍ പിടികൂടുമെന്ന് ജമ്മുകാശ്മീര്‍ പോലീസ് അറിയിക്കുന്നു.പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
അതേ സമയം പുലര്‍ച്ചെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിക്കുന്നു.