മണിപ്പൂരിലെ ആസാം റൈഫിള്‍സിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികരും കമാന്‍ഡിങ് ഓഫീസറും കുടുംബവും വീരമൃത്യു വരിച്ചു.കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.അഞ്ചു സൈനികരും വീരമൃത്യു വരിച്ചു.
ഇന്ന് രാവിലെയോടെ മണിപ്പൂര്‍ ചുരാ ചാന്ദിപ്പൂര്‍ ജില്ലയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു പിന്നില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി എന്നാണ് ലഭിക്കുന്ന സൂചനകള്‍.
സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബയറണ്‍ സിംഗ് ഭീകരാക്രമണത്തെ ശക്തമായി ചെറുക്കുമെന്നും തിരിച്ചടി നല്‍കുമെന്നും പറഞ്ഞു