X

തീവ്രവാദം; ഇരട്ടത്താപ്പ് വേണ്ടെന്ന് സുഷമ സ്വരാജ്

ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ സ്വരാജ്.

തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്. ധാരാളം പേര്‍ അംഗവൈകല്യം വന്ന് ജീവച്ഛവങ്ങളായി മാറുന്നു. ലോകത്തെ തന്നെ ഇല്ലാതാക്കുന്ന ഈ ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം. എന്നാല്‍ പലപ്പോഴും ഇതിന് സാധിക്കുന്നില്ല. ചില രാജ്യങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കുമെന്ന് പറയുമ്പോഴും പരോക്ഷമായി അവര്‍ക്ക് സഹായം ചെയ്യുന്നു. തീര്‍ത്തും നിര്‍ഭാഗ്യകരമാണിത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല, പാകിസ്താനെ സൂചിപ്പിച്ച് സുഷമ പറഞ്ഞു. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്‍ കാലോചിതമായ പരിഷ്‌കാരം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: