X

മാലിയില്‍ ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു

ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ നാട്ടുകാരില്‍ ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. മെകക പ്രവിശ്യയിലെ ഇന്‍ഡെലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.

പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനയും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം നിത്യസംഭവമാണ്. എന്നാല്‍ സൈന്യത്തിന് നേരെ അടുത്തിടെ തീവ്രവാദികള്‍ നടത്തുന്ന ഏറ്റവും വലിയ അക്രമണമാണിത്.

web desk 1: