വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം റഫേല്‍ നദാല്‍

ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റഫേല്‍ നദാല്‍. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടെന്നീസില്‍ നിന്ന് വിട പറയുന്ന കാര്യം അറിയിച്ചത്. 38 വയസ്സുകാരനായ റഫേല്‍ നദാല്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പാകും റഫേല്‍ നദാലിന്റെ അവസാനത്തെ കളി.

” ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം” -ഇങ്ങനെയാണ് താരം വീഡിയോയില്‍ പങ്കുവെച്ചത്. സമീപകാലത്ത് നിരന്തരം റഫേല്‍ നദാലിന് പരിക്ക് പറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതീക്ഷിച്ചതുപോലെ ഉയരാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന റഫേല്‍ നദാല്‍ . 14 ഫ്രഞ്ച് ഓപ്പണിലും നാല് യു.എസ് ഓപ്പണിലും രണ്ട് വീതം ആസ്ത്രേലിയന്‍,വിംബിള്‍ഡന്‍ ചാമ്പ്യന്‍ഷിപ്പുകളിലും തന്റെപേരെഴുതി ചേര്‍ത്തിട്ടുണ്ട്.

 

webdesk17:
whatsapp
line