ആസ്ട്രലിന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. കലാശപ്പൊരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമാണ് പുറത്തായത്. ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്റ്സ്ലാം മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതാ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ അറിയിച്ചിരുന്നു.