ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് പുതിയ ടെണ്ടര്‍ ക്ഷണിച്ച് കൊച്ചി കോര്‍പറേഷന്‍. നിലവില്‍ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. 48.65 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. പ്ലാന്റ് സ്ഥാപിക്കാന്‍ പരമാവധി 9 മാസമാണ് സമയം. അഞ്ച് വര്‍ഷത്തെ മാലിന്യ സംസ്‌കരണത്തിനുള്ള കരാറാണ്.
മുന്‍പ് ടെന്‍ഡര്‍ നല്‍കിയ സ്റ്റാര്‍ ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാര്‍ നീട്ടി നല്‍കേണ്ടതില്ല എന്ന് കൊച്ചി കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ജൈവ മാലിന്യ സംസ്‌കരണം നടന്നിരുന്നുവെങ്കിലും സ്റ്റാര്‍ ഏജന്‍സിക്ക് എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ കോര്‍പറേഷന്‍ കണക്കിലെടുത്താണ് തീരുമാനം. ഇപ്പോഴത്തെ തീപിടിത്തവുമായി ബന്ധപ്പെട്ടല്ല ടെന്‍ഡര്‍ ക്ഷണിക്കുന്നത്. നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിവച്ചതാണെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.