ഉത്തര്‍പ്രദേശില്‍ പത്ത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കഴുത്ത് ഞെരിച്ചാണ് ബാലനെ കൊലപ്പെടുത്തിയത്. കാണ്‍പൂരിലാണ് സംഭവം നടന്നത്. മഹേന്ദ്ര കോറിയയെന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലദ്വാരത്തിലൂടെ വടി കയറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കാണാതായത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ച ഉച്ചസമയം, വീട്ടില്‍ നിന്ന് അല്‍പദൂരം അകലെ കടുക് പറമ്പില്‍ നഗ്‌നനായി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ നര്‍വാള്‍ പോലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കുട്ടിയുടെ മുഖമാകെ സിഗരറ്റ് കൊണ്ട് മുറിവേല്‍പ്പിച്ചതായും കണ്ണില്‍ 5 ഇഞ്ച് നീളമുള്ള നഖം കണ്ടെത്തിയതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം ശരീരത്തേില്‍ മര്‍ദനം ഏറ്റത്തിന്റെ അടയാളങ്ങളും ഉണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്പി അറിയിച്ചു.