ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഭിര്‍ഭുമിലാണ് സംഭവം നടന്നത്. അഗ്‌നിക്കിരയായ ഒരു വീട്ടില്‍ നിന്ന് മാത്രം ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിരവധി വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖ് ബോംബേറില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അക്രമം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ വച്ച് ബാദു ഷെയ്ഖിന നേരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പൊള്ളലേറ്റ് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.