ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്. ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ഞായറാഴ്ച ചന്തയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ചന്തയില്‍ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം. ടൂറിസം ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെയും സുരക്ഷാ സേന ഭീകരരുമായി ശ്രീനഗറില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് പേരെ സൈന്യം വധിച്ചുവെന്നാണ് വിവരം.
ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാന്‍യാറിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കാശ്മീരിലെ ബദ്ഗാമില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെയും കഴിഞ്ഞദിവസം ഭീകരര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ സോഫിയാന്‍ ഉസ്മാന്‍ മാലിക് എന്നിവര്‍ക്കാണ് വെടിയേറ്റത്.
കശ്മീരില്‍ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇത്.