എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. രണ്ടു വര്‍ഷത്തോളം ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതായ വിവരമാണ് പുറത്തു വരുന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പീഡനത്തിനിരയായ കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. അതേസമയം കുട്ടികല്‍ പീഡനത്തിനിരയായ വിവരം അമ്മ മറച്ചുവെച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.