X

ഇവിടെ പ്രായഭേദമന്യേ ഏത് സ്ത്രികള്‍ക്കും കെട്ടു നിറയ്ക്കാം; അപൂര്‍വ ക്ഷേത്രം

മകരവിളക്ക് ആഘോഷിക്കാന്‍ കെട്ടുനിറച്ച് നെയ്യഭിഷേകം നടത്തി അയ്യപ്പനെ ദര്‍ശിച്ച് നിര്‍വിദിയടഞ്ഞ് സ്ത്രീകളും. ആലുവ എറണാകുളം റോഡില്‍ എടയ്ക്കാട്ടില്‍ ശാസ്താ ക്ഷേത്രത്തിലെ വ്യത്യസ്തമായൊരു കാഴ്ചയാണിത്. അശ്വാരൂഢനായ അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ഇരുമുട്ടിക്കെട്ടെടുത്ത് അയ്യപ്പന് നെയ്യഭിഷേകം നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യാകത.

അശ്വാരൂഢ ശാസ്താപ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണിത്. ശബരിമലയിലെ മകരവിളക്ക് സമയത്ത് നടക്കുന്ന മകരവിളക്ക് മഹോത്സവമാണ് ഇവിടുത്തെ ഉത്സവം. നാളെ രാവിലെ 8.30നാണ് ക്ഷേത്രത്തില്‍ കെട്ടഭിഷേകം തുടങ്ങുന്നത്. മകരമാസം ഒന്നാം തീയതി ശബരിമലയിലേക്കെന്ന പോലെ സ്ത്രികളടക്കം എല്ലാ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി കെട്ടുനിറച്ച് നെയ്യഭിഷേകം നടത്തി അയ്യപ്പനെ ദര്‍ശിച്ച് മടങ്ങും. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം.

webdesk12: