X

ക്ഷേത്രങ്ങളിലെ ഹോമങ്ങളും പൂജകളും മനുഷ്യര്‍ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുന്നു: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍

 

ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ ഹോമങങളും പൂജകളും മനുഷ്യര്‍ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്‍.ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനില്‍ ഉണര്‍വുണ്ടാക്കുമെന്നും ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനംചെയ്്തു സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

1400 വര്‍ഷങ്ങള്‍ക്കു മുന്‍പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് പല നിരീക്ഷണങ്ങളും നടത്തുന്നു.ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ മനുഷ്യന്റെ കര്‍മശേഷി കൂട്ടും.ഇത് മനുഷ്യരില്‍ നന്മയുണ്ടാക്കും. നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുന്നതിന് സഹായകരമാകും ഇ.പി ജയരാജന്‍ പറഞ്ഞു.

chandrika: